ആലപ്പുഴ: മലിനജലം കെട്ടികിടക്കുന്നത് മൂലം പൂച്ചാക്കല്‍ മല്‍സ്യ -പച്ചക്കറി മാര്‍ക്കറ്റ് രോഗഭീതിയില്‍. കാനനിര്‍മ്മാണത്തിലെ അപാകതയാണ് നിലവിലെ സ്ഥിതിക്ക് കാരണം. ഇതുമൂലം മല്‍സ്യ- മാംസങ്ങള്‍ വൃത്തിയാക്കുന്ന ജലം കാനയില്‍ കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. 

ദുര്‍ഗന്ധം പരത്തുന്ന സാഹചര്യം രോഗഭീതി ഉയര്‍ത്തുന്നുമുണ്ട്. ദുര്‍ഗന്ധംമൂലം മീന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റ് നവീകരണം പാതിവഴിയില്‍ ലച്ചിരിക്കുകയാണ്. അടിയന്തിരമായി കാനയുടെ അപാകത പരിഹരിച്ച് ജനത്തിരക്കേറിയ പൂച്ചാക്കല്‍ മാര്‍ക്കറ്റിന്റെ നിലവിലെ സ്ഥിതി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.