വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്
കോഴിക്കോട്: വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഉമ്മളത്തൂരില്‍ വെച്ചാണ് അപകടം.
ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിന് വേണ്ടി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം കാരന്തൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും. മാതാവ്: ആമിന, ഭാര്യ: ഖദീജ, സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, മുസ്തഫ, ജമീല.
