Asianet News MalayalamAsianet News Malayalam

രാജാക്കാട്; ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞ ജീപ്പിന്‍റെ ഡ്രൈവർ മരിച്ചു

അപകടത്തിനു ശേഷം ഇരുവരെയും നാട്ടുകാർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോബൻ മരിച്ചിരുന്നു. 

driver died in jeep accident
Author
Rajakkad, First Published Apr 29, 2019, 7:54 PM IST

ഇടുക്കി: രാജാക്കാട് പനച്ചിക്കുഴിയിൽ ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൈലക്കുഴി ബോബൻ ( 36 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിനു ശേഷം ഇരുവരെയും നാട്ടുകാർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോബൻ മരിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
 

Follow Us:
Download App:
  • android
  • ios