മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു
തൃശൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. . മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന്‍ (45) ആണ് സ്വന്തം വീട് കത്തിച്ചത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. വടക്കേക്കാട് പോലീസെത്തിയാണ് തീ അണച്ചത്. ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഇയാള്‍ പ്രകോപിതനായതോടെ മാതാവും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറെ നേരം കഴിഞ്ഞ് പൊലീസ് എത്തിയാണ് തീ അണച്ചത്.
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് മാസം മുമ്പാണ് മൊയ്തീന്റെ പിതാവ് ഹസന്‍ മരിച്ചത്. ഇതിനുശേഷം മാതാവും സഹോദരിയുമൊത്താണ് താമസം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലതവണ വിവിധ ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ തെറ്റിപ്പിരിഞ്ഞു അവരവരുടെ വീടുകളിലാണ് താമസം.
Read more: 17 -കാരനെ പണം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, തൃശൂരിൽ യുവാക്കൾ അറസ്റ്റിൽ
അതേസമയം, പരവൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ൽ ഫേസ്ബുക്ക് വഴിയാണ് സിബിൻ പരിചയത്തിലായത്. 2013 ഡിസംബറിൽ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തി വിശ്വസം പിടിച്ച് പറ്റി. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കി. 2020ലും 2022ലും നിര്‍ബന്ധിച്ച് യുവതിയെ നാട്ടില്‍ എത്തിച്ച പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നുമാണ് കേസ്.
