കോളേജുകളിൽ ലഹരി വിൽപ്പന; ആദ്യം പിടിയിലായത് നിയമ വിദ്യാര്‍ത്ഥികൾ, പിന്നാലെ യുവതിയടക്കം മൂന്നുപേര്‍ കൂടി
ഇടുക്കി: തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന ലഹരിമരുന്നു സംഘം പോലിസ് പിടിയില്‍. കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരിമരുന്നുകളും വിൽപ്പന നടത്തുന്ന് ആറംഗ സംഘമാണ് അറസ്റ്റിലായത്. കൂടുതല്‍ പേര‍് പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
തൊടുപുഴയിലെ കോളേജുകളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരമരുന്നുകളുമുണ്ടെന്ന് പൊലീസിനെ നേരെത്തെ വിവരം ലഭിച്ചതിരുന്നു. ഇതേ തുടര്‍ന്ന് പ്രോഫഷണല്‍ കോളേജുകള്‍ നിരീക്ഷണത്തിലായിരുന്നു. ഇവിടങ്ങളില്‍ ലഹരിരമരുന്ന് വില്‍ക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികൾ തന്നെയെന്ന വിവരമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്.
വെങ്ങല്ലൂരിലെ ലോഡ്ജില് പൊലീസ് പരിശോധന നടത്തി മുന്നു നിയമവിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീരാജ് തൃശൂര‍് സ്വദേശി ജീവന് കൊല്ലം സ്വദേശി ഷജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നൽകിയ മോഴിയുടെ അടിസ്ഥാനത്തില്‍. മുതലക്കോടം സ്വദേശി ജിബിന്‍ ഞറുക്കുറ്റി സ്വേദേശി സനല്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സരിഗ എന്നിവരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് വലിയ ശൃംഘലയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തമിഴ്നാടുനിന്നും കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന നിരവധി പേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിശദമായ അന്വേഷണം തുടങ്ങി. വരും ദിവസം കൂടുൽ അറസ്റ്റുണ്ടാകുനെന്നാണ് സുചന.
Read more: ആശുപത്രിയിൽ സ്ട്രെച്ചറില്ല, കാലൊടിഞ്ഞ വൃദ്ധനെ പുറത്തെത്തിച്ചത് തുണിയിലിരുത്തി വലിച്ചിഴച്ച്
അതേസമയം, ന്യൂജൻ മയക്കുമരുന്നായ എം ഡി എം എയുമായി ബസ് കണ്ടക്ടര്‍ പിടിയിലായി. ഓര്‍ക്കാട്ടേരി പയ്യത്തൂര്‍ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്‌കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം ഡി എം എ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് കണ്ടക്ടറില്‍ നിന്നും നിരോധിത മയക്കുമരുന്ന് പിടിച്ചത്. അഷ്‌കര്‍ കോഴിക്കോട് നിന്നും വില്യാപ്പളളിയിലുള്ള യുവാവിന് കൈമാറാനാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
