തമിഴ്നാട് സ്വദേശികളായ ആക്രി പെറുക്കുന്ന ഏഴംഗ സംഘംത്തിൽപ്പെട്ടവരാണ് പൊടി നൽകിയത്

തിരുവനന്തപുരം: കാട്ടാക്കട പാപ്പനത്ത് ആക്രിപെറുക്കാൻ എത്തിയവർ കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകിയതായി ആരോപണം. ഇന്ത്യയുടെ ചിത്രം ആലേഖനം ചെയ്ത ചെറിയ പെട്ടിയിലാക്കിയാണ് പൊടി നൽകിയത്. പെട്ടി വാങ്ങി കുട്ടികൾ രക്ഷകർത്താക്കൾക്ക് നൽകിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.

തമിഴ്നാട്സ്വദേശികളായ ആക്രി പെറുക്കുന്ന ഏഴംഗ സംഘംത്തിൽപ്പെട്ടവരാണ് പൊടി നൽകിയത്. വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ നല്ല ഉന്മേഷം ഉണ്ടാകും എന്ന് പറഞ്ഞാണ് നൽകിയത്. ശേഷം മൊബൈലിൽ കുട്ടികളുടെ ചിത്രം പകർത്തുകയും ചെയ്തു. പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നല്‍കി. നല്‍കിയ പൊടി മയക്കുമരുന്നാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. 

ഇന്നും വ്യാപക മഴ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത


ആക്രി പെറുക്കാനെത്തിയവർ കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ പൊടി നൽകിയെന്ന് സംശയം