കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദോഹയ്ക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎ എന്ന് സംശയിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലാക്കി മലപ്പുറം സ്വദേശി മുഹമ്മദ് മുബാറക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 

ബാഗേജ് പരിശോധനയിൽ സിയാലിൻ്റെ സുരക്ഷാ വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ നാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് കൈമാറി.