രഹസ്യ വിവരത്തെത്തുടർന്ന് നാർക്കോട്ടിക്സ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്. പൊറ്റക്കുഴിയിലെ പാഴ്സൽ സ്ഥാപനത്തിൽ കൊറിയർ ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കൊച്ചി: ദില്ലിയിൽ നിന്നും കേരളത്തിലേക്ക് കൊറിയർ വഴി കടത്താൻ ശ്രമിച്ച 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കോട്ടയം തൃക്കൊടിത്താനം സ്വദേശികളായ ഷോൺ ജോസഫ് (21), എബിൻ ബാബു (21) എന്നിവരെയാണ് പൊറ്റക്കുഴിയിൽ നിന്ന് പിടികൂടിയത്. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് കൊറിയർ വഴി എത്തിച്ച മിക്സിക്കുള്ളിൽ പാക്ക് ചെയ്ത നിലയിലായിരുന്നു എംഡിഎംഎ. രഹസ്യ വിവരത്തെത്തുടർന്ന് നാർക്കോട്ടിക്സ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പൊറ്റക്കുഴിയിലെ പാഴ്സൽ സ്ഥാപനത്തിൽ കൊറിയർ ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഹിന്ദിക്കാരനായ ഒരു ഏജന്റ് വഴിയാണ് പാഴ്സൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. പിടിയിലായ യുവാക്കൾ നിലവിൽ എളമക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.


