മന്ത്രി ടി സിദ്ദിഖ്ന്റെ നേതൃത്വത്തിൽ രണ്ട് മാസത്തോളം നീണ്ട കൂട്ടായ പ്രവർത്തനത്തിനൊടുവിലാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
കൽപ്പറ്റ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടം സ്വന്തമാക്കി വയനാട്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാജ്യത്തിനാകെ മാതൃകയായ അഭിമാനകരമായ നേട്ടമാണ് വയനാട് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ വയനാടിന് ഒരു പൊൻതൂവൽ കൂടിയാവുകയാണ് ഈ നേട്ടം. കൽപ്പറ്റയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാടിനെ സമ്പൂർണ ഇമാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ചു. മന്ത്രി ടി സിദ്ദിഖ്ന്റെ നേതൃത്വത്തിൽ രണ്ട് മാസത്തോളം നീണ്ട കൂട്ടായ പ്രവർത്തനത്തിനൊടുവിലാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രത്യേക കളക്ഷൻ പോയിന്റുകളും, ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തിയും ഇ-മാലിന്യങ്ങൾ ശേഖരിച്ചു. ഇതുവരെ 102.8 ടൺ ഇ-മാലിന്യമാണ് ജില്ലയിൽ നിന്ന് ശേഖരിച്ചത്. ഇവ ശാസ്ത്രീയ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്കാണ് കൈമാറിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രത്യേക രൂപരേഖയും കല്പറ്റയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.














