അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡോക്ടർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ വാഹനവും കസ്റ്റഡിയിൽ എടുത്തുത്തിട്ടുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ ഡോക്ടർ ഓടിച്ച വാഹനം ഇടിച്ചു. യൂബർ ഭക്ഷണ വിതരണകാരനായ യുവാവിന് പരിക്കേറ്റു. രാത്രി പത്തരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആയിരുന്നു അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ കാർ പനവിളയിൽ വെച്ച് നാട്ടുകാർ തടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഡോക്ടർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.