ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണ് രാജൻ. ഇയാൾക്കെതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ മദ്യപിച്ച ശേഷം വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കേറ്റമുണ്ടായി. ഈ ദേഷ്യത്തിൽ മകനെ കോടാലി ഉപയോഗിച്ച് ആക്രമിക്കാൻ എത്തുമ്പോഴാണ് മാതാവ് ലീല ഇടയ്ക്ക് വീണത്. കോടാലി ഉപയോഗിച്ച് പല കുറി വെട്ടിയെങ്കിലും കോടാലിക്ക് മൂർച്ച ഇല്ലാത്തതുകൊണ്ടും കോടാലിയുടെ പിടി ഉപയോഗിച്ച് വെട്ടിയതിനാലും ഗുരുതര പരിക്കുകളില്ല. ഓടിക്കൂടിയ നാട്ടുകാരാണ് വീട്ടമ്മയെ രക്ഷിച്ചത്.
Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍; റിമാൻഡ് ചെയ്ത് കോടതി
കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.
രാജൻ ഹൃദ്രോഗി ആയതിനാൽ ഇതിനുമുൻപും പലതവണ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വിട്ടയക്കുകയായിരുന്നു. എല്ലാദിവസവും പൊലീസ് സ്റ്റേഷനിലെത്തി ഉപ്പിട്ട് പോകണമെന്ന നിബന്ധനയിലായിരുന്നു മുൻപ് രാജനെ വിട്ടയച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ രാജനെ റിമാൻഡ് ചെയ്തു.
