Asianet News MalayalamAsianet News Malayalam

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച കടയുമയെ മർദ്ദിച്ചവശനാക്കി മദ്യപൻ; പൊലീസ് കേസെടുത്തു

തലയ്ക്കും വരിയെല്ലിനും  പരിക്കേറ്റ ആനന്ദനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു
 

drunken man attack shop owner
Author
Alappuzha, First Published Aug 27, 2020, 11:25 PM IST

ചാരുംമൂട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയവർ മർദ്ദിച്ചവശനാക്കി.  നൂറനാട് എരുമക്കുഴി പ്രഭാലയത്തിൽ ആനന്ദൻ (66) നെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. എരുമക്കുഴി കവിത ഗ്രന്ഥശാലക്ക് മുൻവശത്താണ് ആനന്ദൻ തട്ടുകട നടത്തുന്നത്. 

കഴിഞ്ഞ ദിവസം പകൽ മൂന്നു മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ആൾ ആഹാരം കഴിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയത് ചോദ്യം ചെയ്ത ആനന്ദനെ കല്ല് ഉപയോഗിച്ച്  ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  തലയ്ക്കും വരിയെല്ലിനും  പരിക്കേറ്റ ആനന്ദനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.

Read Also: 'എന്റെ വഴിമുടക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു'; പാമ്പിനെ കടിച്ചുമറിച്ച് കഷ്ണങ്ങളാക്കി മദ്യപന്‍

മദ്യപന്‍ ഓടിച്ച കാറിനു പിന്നാലെ പൊലീസ് പാഞ്ഞു, പിന്നെ സംഭവിച്ചത്!

Follow Us:
Download App:
  • android
  • ios