പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
തൃശൂർ : കുന്നംകുളം പാറേമ്പാടത്ത് അഗ്നിബാധയെ തുടർന്ന് തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു. വൈകിട്ട് മൂന്നരയോടെയാണ് അഗ്നിബാധയുണ്ടായത്. കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പറമ്പിലുണ്ടായിരുന്ന തെങ്ങുകളും കവുങ്ങുകളുമാണ് കത്തിയത്.
Read More : ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാനിടരുതെന്ന് മുന്നറിയിപ്പ്; ലംഘിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും
