Asianet News MalayalamAsianet News Malayalam

ഡിറ്റിപിസി ഇ-ടോയ്‌ലറ്റുകളില്‍ നിറഞ്ഞൊഴുകി ദുര്‍ഗന്ധം; വൃത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ടോയ്‌ലറ്റുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കുന്നതിന് കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കാലവധി അവസാനിച്ചതോടെ ടോലയ്റ്റുകള്‍ വൃത്തിയാക്കാതെ കരാറുകാരന്‍ മുങ്ങുകയായിരുന്നു. 

dtpc e toilets in munnar
Author
Munnar, First Published Dec 6, 2018, 10:50 PM IST

ഇടുക്കി: മൂന്നാറില്‍ സ്ഥാപിച്ച ഡിറ്റിപിസിയുടെ ഇ-ടോയ്‌ലറ്റുകളില്‍ നിറഞ്ഞൊഴുകി ദുര്‍ഗന്ധം വമിക്കുന്നു. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി റോഡ്, മാട്ടുപ്പെട്ടി സ്റ്റാന്റ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടോയ്‌ലറ്റുകളില്‍ നിന്നാണ് മാലിന്യങ്ങല്‍ ജനവാസമേഖലയിലേക്ക് ഒഴുകുന്നത്. കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ചാണ് ഡിറ്റിപിസി മൂന്നാര്‍ ടൗണില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. 

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ടോയ്‌ലറ്റുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കുന്നതിന് കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കാലവധി അവസാനിച്ചതോടെ ടോലയ്റ്റുകള്‍ വൃത്തിയാക്കാതെ കരാറുകാരന്‍ മുങ്ങുകയായിരുന്നു. ഇതോടെ ഇവയില്‍ നിന്നും കക്കൂസ് മാലിന്യങ്ങളടക്കം നിറഞ്ഞ് റോഡില്‍കൂടി ഒഴുകുകയാണ്. 

ആയിരക്കണക്കിന് വിദേശികളടക്കമുള്ള സന്ദര്‍ശകരെത്തുന്ന മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിറ്റിപിസിയുടെ അനാസ്ഥ. ടോലറ്റുകളില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ മുതിരപ്പുഴയിലേക്ക് കലരുന്നത് മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കും. തന്നയുമല്ല, ടോയ്‌ലറ്റുകളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികളിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios