കണ്ണൂർ: കൊവിഡ് ബാധിച്ച് പുറത്തിറങ്ങാനാകാതായ ക‍ർഷകന്റെ പച്ചക്കറി  വിളവെടുത്ത് നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ. കണ്ണൂ‍ർ കുറ്റ്യാട്ടൂരിലെ യുവാക്കളാണ് ഹരീന്ദ്രന് സഹായവുമായി എത്തിയത്

പടവലം കിലോ പതിനഞ്ച്, വെണ്ട ഇരുപത്... രാവിലെ മാത്രം മുന്നൂറ് കിലോയോളം പച്ചക്കറി കിട്ടി. കൊട്ടയിലാക്കി തൊട്ടടുത്ത വരമ്പത്ത് കൊണ്ടുപോയി ചില്ലറ വിൽപനയും നടത്തി.

കനത്ത മഴയിൽ പാടത്ത് വെള്ളം കയറി പടവലമൊക്കെ വാടി തുടങ്ങിയതാണ്. പെട്ടെന്ന് വിളവെടുത്തില്ലെങ്കിൽ ആറ് മാസത്തെ അധ്വാനം വെള്ളത്തിൽ ഒലിച്ചുപോകും. എന്തുചെയ്യുമെന്ന ആശങ്കയിൽ നിന്ന ഹരീന്ദ്രന് ശ്വാസം നേരെ വീണത് ചെറുപ്പക്കാർ പാടത്തേക്ക് ഇറങ്ങിയതോടെയാണ്.