ദേശീയപാതയിൽ നിന്നും കുളത്തൂർ റോഡിലേക്ക് റോഡിലെ കുഴിയടക്കാത്തതിനെതിരായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ സമരം. പിഡബ്ല്യൂഡി റോഡാണെന്ന് നഗരസഭയും നഗരസഭയുടെതാണെന്ന് പിഡബ്ല്യൂഡിയും വാദിക്കുന്ന റോഡാണ് ഇത്. നിരവധി വാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം: റോഡിലെ കുഴിയടക്കത്തതിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ഉപരോധ സമരം. കഴക്കൂട്ടം ആറ്റിൻകുഴിയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ദേശീയപാതയിൽ നിന്നും കുളത്തൂർ റോഡിലേക്ക് റോഡിലെ കുഴിയടക്കാത്തതിനെതിരായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ സമരം. പിഡബ്ല്യൂഡി റോഡാണെന്ന് നഗരസഭയും നഗരസഭയുടെതാണെന്ന് പിഡബ്ല്യൂഡിയും വാദിക്കുന്ന റോഡാണ് ഇത്. നിരവധി വാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഡിവൈഎഫ്ഐ ആറ്റിപ്ര ബ്ലോക്ക് കമ്മിറ്റിയാണ് സമരം നടത്തിയത്.

പാലക്കാട് നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഇന്ന് നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചിരുന്നു. നഗരത്തിലെ 14 റോഡുകളാണ് തകർന്ന് കിടക്കുന്നത്. മഴക്കാലത്ത് ചെളിക്കുളം ആകുന്ന റോഡുകൾ അപകടക്കെണിയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. റോഡിലെ കുഴികൾ നിറഞ്ഞ വസ്ത്രം അണിഞ്ഞാണ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സദാം ഹുസൈൻ ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് നീക്കി. 

Also Read: മണ്ണുത്തി ഇടപ്പള്ളി ദേശീയ പാത:കുഴി അടയ്ക്കൽ അശാസ്ത്രീയമെന്ന് വിലയിരുത്തൽ,കളക്ടർമാർ റിപ്പോർട്ട് നൽകും

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനിയുടെ കുഴി അടക്കൽ രണ്ടാം ദിവസവും തുടരുകയാണ്. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് ജില്ലാ ഭരണകൂടം സമർപ്പിച്ചേക്കും. മതിയായ മേൽനോട്ടം ഇല്ലാതെ റോഡ് റോളറിൻ്റെ സഹായമില്ലാതെ കുഴി അടച്ചെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ കണ്ടെത്തൽ. കുഴി അടക്കൽ ഇന്ന് കൊണ്ട് പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് ദേശീയ പാത അതോറിറ്റി നൽകിയിരിക്കുന്ന നിർദേശം.

Also Read: ഈ റോഡുകളില്‍ മരണം പതിയിരിക്കുന്നു, യാത്രികര്‍ സൂക്ഷിക്കുക!