അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. 

പാലക്കാട് : വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴൽ വെട്ടം കണ്ടാൽ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തിൽ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. 

ഈ സംവിധാനം ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്തിക്കുകയും ചെയ്യും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് പ്രദേശവാസികളെ അറിയിക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും രാത്രിയിലും പകലും പ്രവൃത്തിക്കും. 500 മുതല്‍ 1200 മീറ്റര്‍ വരെ ദൂര പരിധിയില്‍ സഞ്ചാരപഥത്തിലുള്ള വന്യജീവികളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയും.

പദ്ധതി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. വാളയാർ, പുതുശേശേരി, കഞ്ചിക്കോട്,മലമ്പുഴ, കൊട്ടേക്കാട് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

YouTube video player