Asianet News MalayalamAsianet News Malayalam

യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി അറസ്റ്റില്‍

മൂന്നാര്‍ എസ്.ഐ. റ്റി.എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇടമലക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തുകയായിരുന്നു. 

edamalakudy firing accused arrested by munnar police
Author
Munnar, First Published Jun 30, 2021, 4:51 PM IST

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി അറസ്റ്റില്‍. മൂന്നാര്‍ സ്‌റ്റേഷനിലെ എസ്.ഐയുട നേതൃത്വത്തിലുള്ള സംഘമാണ് കുടിയില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) കുടിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്. 

മൂന്നാര്‍ എസ്.ഐ. റ്റി.എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇടമലക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തുകയായിരുന്നു. പിടികൂടിയ പ്രതിയെ ബുധനാഴ്ച ഉച്ചയോടെ മൂന്നാര്‍ സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ വെടിയേറ്റത്. 

കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പോലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 

നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുക്കാനായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാനായത്. പ്രതിയെ പിടികൂടാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാമേഷ്, ഹിലാല്‍, നിഷാദ് എന്നിവരാണ് എസ്.ഐ യോടൊപ്പം ഉണ്ടായിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios