ഡിസംബർ 30ന് പുലർച്ചെ ആയിരുന്നു സംഭവം. സിസിടിവി സഹായത്തോട നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശികളായ ബിനാസ് ,നിക്സണ്‍ എന്നിവരെ പിടികൂടിയത്
കൊച്ചി: ഇടപ്പള്ളി ടോളിൽ പാതയോരത്തെ മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലുവ സ്വദേശികളായ രണ്ട് യുവാക്കളെയാണ് കളമശേരി പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ കൊണ്ട് തൈ നടണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് അനുവദിച്ചില്ല. ഇടപ്പള്ളി ടോളിന് സമീപമുള്ള പള്ളിക്ക് മുന്നിലെ മരങ്ങളാണ് മുറിച്ച് അവിടെ തന്നെ ഉപേക്ഷിച്ചത്.
ഡിസംബർ 30ന് പുലർച്ചെ ആയിരുന്നു സംഭവം. സിസിടിവി സഹായത്തോട നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശികളായ ബിനാസ് ,നിക്സണ്‍ എന്നിവരെ പിടികൂടിയത്. ഇവരെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുത്തു. പള്ളി മറയുന്നത് കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയതെന്ന പ്രതികളുടെ പ്രതികരണം നാട്ടുകാരെ പ്രകോപിപ്പിച്ചു. പ്രതികളെ കൊണ്ട് തന്നെ തൈ നടീക്കണമെന്ന് കൗണ്‍സിലറും, ഓട്ടോറിക്ഷാ ഡ്രൈവർമാരും ആവശ്യപ്പെട്ടു
എന്നാൽ പൊലീസ് ഈ ആവശ്യം അനുവദിച്ചില്ല. പ്രതികളെ തിരിച്ച് കൊണ്ടുപോയതിന് ശേഷം നാട്ടുകാർ തന്നെ തൈ നട്ടു. ഇടപ്പള്ളിയൽ അഞ്ച് മരങ്ങളാണ് മുറിച്ച് മാറ്റിയത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കളമശേരി പൊലീസ് കേസ് എടുത്തിരിക്കുന്നത്.
