ചാരുംമൂട്: കോഴിമുട്ടയ്ക്കുള്ളിൽ ഒരു കുഞ്ഞന്‍ മുട്ട. ചുനക്കര കോമല്ലൂർ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ  കോഴിയാണ് ഉള്ളിൽ ഒളിപ്പിച്ച ചെറിയമുട്ടയുമായി മുട്ടയിട്ടത്.

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട. സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.