ഉടുമ്പിനെ വെട്ടയാടിയവരും ഇറച്ചി വാങ്ങിയവരുമാണ് പിടിയിലായത്. ചിതറ മാങ്കോട് സ്വദേശികളായ രാജു, സുഭാഷ്, ഷിജു, രതീഷ്‌, പെരിങ്ങമല സ്വദേശി സജിമോന്‍, റെജി, രവി, കുഞ്ഞുമോന്‍ എന്നിവരാണ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്.  

കൊല്ലം: കൊല്ലം കുളത്തുപ്പുഴ വനത്തിൽ നിന്ന് ഉടുമ്പിനെ വേട്ടയാടിയ കേസിൽ എട്ടുപേര്‍ അറസ്റ്റില്‍. ഉടുമ്പിനെ വെട്ടയാടിയവരും ഇറച്ചി വാങ്ങിയവരുമാണ് പിടിയിലായത്. ചിതറ മാങ്കോട് സ്വദേശികളായ രാജു, സുഭാഷ്, ഷിജു, രതീഷ്‌, പെരിങ്ങമല സ്വദേശി സജിമോന്‍, റെജി, രവി, കുഞ്ഞുമോന്‍ എന്നിവരാണ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്. 

ഒരാഴ്ച മുമ്പാണ് കുളത്തുപ്പുഴ ചോഴിയക്കോട് വനമേഖലയില്‍ നിന്ന് റെജിയും രവിയും കുഞ്ഞുമോനും ചേര്‍ന്ന് ഉടുമ്പിനെ പിടികൂടിയത്. പിന്നീട് ഇറച്ചിയാക്കി മറ്റുള്ളവര്‍ക്ക് വിറ്റു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉടുമ്പിനെ വെട്ടിയാടിയ മൂവര്‍ സംഘത്തെ ആദ്യം പിടികൂടി. റിമാൻഡ് ചെയ്ത ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്. എട്ടു പ്രതികളെയും വനമേഖലയിലടക്കം വിവിധ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. പുനലൂര്‍ വനം കോടതിയില്‍ എത്തിച്ച പ്രതികളെ റിമാന്‍റ് ചെയ്തു. കേസുമായി കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് വനം വകുപ്പ് അന്വേഷിച്ചു വരുന്നത്.

ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായ്ക്കളെ തുറന്നുവിട്ടു; കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച പ്രതി രക്ഷപ്പെട്ടു

https://www.youtube.com/watch?v=Ko18SgceYX8