ആലപ്പുഴ പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. നീർക്കുന്നം സ്വദേശി സഹൽ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പതിനേഴുകാരിയായ ഐഷ ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിൻ്റെ മകൻ സഹൽ (8) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈക്കിൾ ചവിട്ടി വരികയായിരുന്നു പുന്നപ്ര എംഎസ്. മൻസിലിൽ സിയാദിൻ്റെ മകൾ ഐഷ (17) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


