നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.
കാസർകോട്: കാസര്‍കോട് കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. 45 വയസുകാരനായ അശോകന്‍ ആണ് മരിച്ചത്. ജേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകം. നാടന്‍ തോക്ക് ഉപയോഗിച്ച് അശോകനെ ജേഷ്ഠന്‍ ബാലകൃഷ്ണന്‍ വെടിവെയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
തുടക്ക് മുകളില്‍ വെടിയേറ്റ അശോകന് രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാധമിക നിഗമനം. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്തെ വീട്ടില്‍ ബാലകൃഷ്ണനും അശോകനും ഭാര്യയും മാത്രമാണ് താമസിക്കുന്നത്. സഹോദരങ്ങള്‍ മദ്യപിച്ച് അടിപിടി കൂടുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അതുകൊണ്ട് തന്നെ ശബ്ദം കേട്ടെങ്കിലും ആരും പോയി നോക്കിയില്ല. ബാലകൃഷ്ണന്‍ ജോലി ചെയ്യുന്ന വീട്ടിലെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് നിഗമനം. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് എങ്ങനെ ബാലകൃഷ്ണന് കിട്ടി എന്നത് അടക്കമുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
