കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ചു. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശി അരീക്കല്‍താഴെ ശോഭികയില്‍ കുഞ്ഞിരാമന്‍(67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.50 ഓടെയായിരുന്നു അപകടം. ആനക്കുളത്ത് ജോലി ആവശ്യത്തിനായി പോയതായിരുന്നു കുഞ്ഞിരാമന്‍. ആനക്കുളം റെയില്‍വേ ലെവല്‍ ക്രോസിന് സമീപത്തെ റെയില്‍പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസാണ് തട്ടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ശോഭന. മക്കള്‍: ബിന്ദു, നവിത. മരുമക്കള്‍: അനീഷ്, വിനീഷ്. സഹോദരങ്ങള്‍: രാജന്‍, ശിവന്‍, ഗീത.

