വാൽപ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. പ്രദേശത്തെ ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ വൈകീട്ട് നടയടച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. 

തൃശൂർ: തൃശൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. വാൽപ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. പ്രദേശത്തെ ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ വൈകീട്ട് നടയടച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ നടയടച്ച് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ഈ സമയം തേയിലത്തോട്ടത്തിൽ നിന്ന് വന്ന കാട്ടുപോത്ത് ചെല്ലപ്പനെ കുത്തി വീഴ്ത്തുകയായിരുന്നു. ചെല്ലപ്പൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Add Asianetnews as a Preferred SourcegooglePreferred

കണ്ടല കള്ളപ്പണ കേസ്; നീണ്ട പത്തുമണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ഭാസുരാം​ഗനും മകനും അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8