ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഷോർണൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് അറിയിച്ചു. ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണിയാളെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളില്ലെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.

YouTube video player