നാട്ടുകാര്‍ ഉടനെ തന്നെ വേലായുധനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.
മലപ്പുറം: വയോധികനെ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ(85) യാണ് തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ തന്നെ വേലായുധനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.
പൂക്കോട്ടുംപാടം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ചന്ദ്രവതി. മക്കള്‍: സുരേഷ് ബാബു, രത്‌നാവതി: മരുമക്കള്‍: ഉണ്ണി, ഷൈനി.


