കൂടാതെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്രൻ കൂടി കോൺഗ്രസിന് പിൻതുണ നൽകിയതോടെ കരുംകുളം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി.
തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിൽ കൂറുമാറിയ സിപിഎം അംഗത്തെ ഇലക്ഷൻ കമ്മീഷൻ അയോഗ്യനാക്കി. കൊച്ചുപള്ളി വാർഡായ 18-ൽ നിന്നും സിപിഎം ചിഹ്നത്തിൽ നിന്ന് വിജയിച്ച സോളമനെയാണ് കൂറുമാറ്റത്തിന്റെ പേരിൽ ഇലക്ഷൻ കമ്മീഷൻ അയോഗ്യനാക്കിയത്. കഴിഞ്ഞ 2022 ഡിസംബറിൽ എൽഡിഎഫ് ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിൻതുണച്ച് സോളമൻ വോട്ടു ചെയ്തിരുന്നു.
കൂടാതെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്രൻ കൂടി കോൺഗ്രസിന് പിൻതുണ നൽകിയതോടെ കരുംകുളം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. തുടർന്ന് സോളമൻ പാർട്ടിവിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് സിപിഎം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സോളമനെ അയോഗ്യതനാക്കിയത്.18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും കോൺഗ്രസിന് ഏഴും രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
