വർക്കല പാപനാശം ബീച്ചിൽ നടന്ന ഭക്തിഗാനമേളയ്ക്കിടെ ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ഫ്ലയിംഗ് സ്ക്വാഡ് ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തി കുപ്പികൾ പിടിച്ചെടുക്കുകയും വിതരണം നിർത്തിവെപ്പിക്കുകയും ചെയ്തു

വർക്കല പാപനാശം ബീച്ചിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പേരും പാർട്ടി ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പാപനാശം കടപ്പുറത്ത് നടന്ന ഭക്തിഗാനമേളയ്ക്കെത്തിയ ഭക്തർക്കിടയിലാണ് സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച കുപ്പിവെള്ളം വിതരണം ചെയ്തത്. റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി കുപ്പിവെള്ളം പിടിച്ചെടുത്തു. സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം വിതരണം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ വിതരണം നിർത്തിവെപ്പിക്കുകയും ചെയ്തു. സംഭവം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിതരണത്തിനായി എത്തിച്ച കുപ്പിവെള്ളം കസ്റ്റഡിയിലെടുക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നത് ഗൗരവകരമായ ചട്ടലംഘനമായാണ് കമ്മീഷൻ കണക്കാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player