തെരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ 130 ലിറ്റർ വാഷുമായി വണ്ടൂർ കൂരാട് സ്വദേശി അറസ്റ്റിലായി.
വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ 130 ലിറ്റർ വാഷുമായി വണ്ടൂർ കൂരാട് സ്വദേശി അറസ്റ്റിലായി.
മിച്ചഭൂമി പ്രദേശത്തെ കുത്തന്നൂർ മണി (50) ആണ് കാളികാവ് റെയിഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാളികാവ് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എംഒ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. 1
30 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും രണ്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
