Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശ യാത്ര സംഘടിപ്പിച്ച് ഇലക്ടറൽ ലിറ്ററസി ക്ലബ്

വോട്ടവകാശത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്ലക്കാഡുകളുമേന്തി അധ്യാപിക വിദ്യാർത്ഥികൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. 

Electoral Literacy Club organized an election awareness message rally
Author
First Published Apr 18, 2024, 4:37 PM IST


പാലക്കാട്: കുമരപുരം ഗവൺമെന്‍റ് വനിതാ ടിടിഐയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് ബോധവൽക്കരണ സന്ദേശയാത്ര സംഘടിപ്പിച്ചു. വോട്ടവകാശത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്ലക്കാഡുകളുമേന്തി അധ്യാപിക വിദ്യാർത്ഥികൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. പ്രസ്തുത സന്ദേശ യാത്ര പാലക്കാട് ജില്ലാ സ്വീപ്പ് നോഡൽ ഓഫീസർ ഒ വി ആൽഫ്ര ട്ട് ഐ എ എസ്സ്  ഉൽഘാടനം ചെയ്യ്തു സമ്പൂർണ്ണ സമ്മതിദായക ക്യാമ്പസ് ആയി പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ വനിത ടി‌ടിഐയാണിത്. പ്രിൻസിപ്പൽ പിസി കൃഷ്ണൻ, അധ്യാപകരായ ടി വിജയകൃഷ്ണൻ, കെ സെൽമ മോൾ, ജി ജയലേഖ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. പാലക്കാട്‌ ജില്ലാ സ്വീപ്പും അട്ടപ്പാടി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിലേ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി പുറത്തിറക്കിയ വോട്ട് സ്പെഷ്യൽ കോളേജ് മാഗസിൻ "വോട്ട് നമ്മത്ത് ഉറിമേ"  ജില്ലാ കളക്ടർ ഡോ എസ്സ് ചിത്ര  പ്രകാശനം ചെയ്തു. 

കേരളത്തില്‍ ഏപ്രില്‍ 26 നാണ് ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൌള്‍ അറിയിച്ചു. ഏപ്രില്‍ 20- ഓടെ ഇത് പൂര്‍ത്തിയാകും. അതേസമയം അതീവ സുരക്ഷയിലാണ് ഇവിഎം കമ്മീഷനിംഗ് പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് മൊത്തം 25,231 ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മുകളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യുന്ന ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയും വിവിപാറ്റ് യന്ത്രങ്ങളില്‍ സെറ്റ് ചെയ്യും. ഈ പ്രക്രിയയേയാണ് കമ്മീഷനിംഗ് എന്ന് പറയുന്നത്. സംസ്ഥാനത്തെ 140 ഓളം കേന്ദ്രങ്ങളിലാണ് ഈ കമ്മീഷനിംഗ് പരിപാടി നടക്കുന്നത്. 

'ഇന്ത്യാ മുന്നണിക്ക് 326 സീറ്റുകള്‍, എന്‍ഡിഎ 194ലേക്ക് ചുരുങ്ങും' എന്നും സര്‍വേ ഫലമോ? സത്യമെന്ത്- Fact Check

ഇതിനിടെ കാസര്‍കോട് ജില്ലിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ വോട്ട് ചെയ്യാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിച്ചു എന്ന ആരോപണം വലിയ വിവാദമായി. മോക്പോളിന്‍റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായതെന്ന് യുഡിഎഫ് ബൂത്ത് ഏജന്‍റ് നാസര്‍ ചെര്‍ക്കള ആരോപിച്ചു. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക്  അധികമായി ഒരു വോട്ട് ലഭിച്ചു. ഈ വിഷയം പ്രശാന്ത് ഭൂഷന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ദേശീയ ശ്രദ്ധ നേടി. 

പുല്ല് തിന്നുന്നതിനിടയിൽ പശു ചതുപ്പുനിലത്തിൽ പൂണ്ടുപോയി; കരയ്ക്ക് കയറാനാവാതെ വന്നപ്പോൾ രക്ഷകരായ ഫയർഫോഴ്സ്

Latest Videos
Follow Us:
Download App:
  • android
  • ios