നെല്ല് കയറ്റി വന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
മാന്നാര്‍: നെല്ല് കയറ്റി വന്ന ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു. മാന്നാര്‍ തട്ടാരമ്പലം റോഡില്‍ വിഷവര്‍ശ്ശേരിക്കര ഹൈദ്രോസ് കുഴി കലുങ്കിന് സമീപം റോഡിനോട് ചേര്‍ന്ന് നിന്ന പോസ്റ്റാണ് ഒടിഞ്ഞു വീണത്. നെല്ല് കയറ്റി വന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
പുതിയ കലുങ്ക് പണിത് റോഡിന് വീതി കൂട്ടിയപ്പോള്‍ വൈദ്യുതി പോസ്റ്റ് റോഡിനോട് അടുത്തായി. വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികാരികള്‍ ചെവിക്കൊണ്ടില്ല. ഇതിനുമുമ്പും അപകടങ്ങള്‍ പലതും ഇവിടെ സംഭവിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബിഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വൈദ്യുതി ഓഫാക്കുകയും ചെയ്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
