ഇടുക്കി: പോളിങ് സ്റ്റേഷനുകളെ വലച്ച് വൈദ്യുതി മുടക്കം. ഇടുക്കിയില്‍ നാലോളം ബൂത്തുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൂന്നാറില്‍ വൈദ്യുതി മുടങ്ങിയത്. ഇതോടെ വോട്ടെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ പലതും താറുമാറായി. ചില ബൂത്തുകളില്‍ വെളിച്ചമില്ലാത്തത് വോട്ടമാരെ വലച്ചു. ചിഹ്നങ്ങള്‍ കാണുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ കോളനിയിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പഴയമൂന്നാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജനറേറ്റുകളുടെ സേവനം ഏര്‍പ്പെടുത്തിയത്. 

ചൊക്കനാട്ടില്‍ സഞ്ചരിക്കുന്ന ജനറേറ്ററുമെത്തിച്ചു. പല ബൂത്തുകളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതായിരുന്നു മറ്റൊരു പ്രശ്നം. തിരഞ്ഞെടുപ്പിന് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നാല് വോട്ടര്‍മാര്‍ക്ക് ഒരേ സമയം ബൂത്തുതകളില്‍ പ്രവേശിക്കാമെങ്കിലും ബൂത്തുകളിലെ സ്ഥതലപരിമിതി തിരിച്ചടിയായി. മൂന്നാര്‍ കോളനിയിലെ എം ആര്‍ എസ് സ്‌കൂളിലും പരിസരത്തും വോട്ടുചെയ്യാന്‍ എത്തിവയുടെ നീണ്ടനിരതന്നെയാണ് കാണാനായത്. രാവിലെ പതിനൊന്നുവരെ പതിനേഴ് ശതമാനമായിരുന്നു പോളിങ്.  എന്നാല്‍ ഉച്ചയോടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിവരുടെ എണ്ണം കൂടി. വട്ടവട കോവിലൂരിലെ ഏഴാം വാര്‍ഡില്‍ വോട്ടിംങ്ങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചെങ്കിലും പതിനഞ്ച് മിനിറ്റിനുള്ളില്‍ ശരിയാക്കി വോട്ടിംങ്ങ് പുനരാംരംഭിച്ചു. 

മൂന്നാര്‍ മേഖലയിലെ 43 ബൂത്തുകളില്‍ മൂന്നാര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇടമലക്കുയിലും ശക്തമായ പോളിംങ്ങാണ് നടന്നത്. നാലുമണിവരെ അറുപത്തി മൂന്ന് ശതമാനം പോളിംങ്ങാണ് കുടികളില്‍ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ഇന്ന് അവസാനിച്ചാലും ബുധനാഴ്ച ഉച്ചയോടെയാണ് സംഘം മൂന്നാറിലെത്തുകയുള്ളു.