ആലപ്പുഴ: നഗരത്തില്‍ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. ആലപ്പുഴ മുപ്പാലത്തിനടുത്തെ ബാലൂസ് ഹോട്ടലിന് സമീപത്തെ വൈദ്യുതി പോസ്റ്റിലെ ബോക്‌സില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീപടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഇന്ന് ഉച്ചക്ക് 2.45നായിരുന്നു സംഭവം. സമാനരീതിയില്‍ കെഎസ്ഇബിയുടെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടിടത്തും വൈദ്യുതി പോസ്റ്റിലെ ബോക്‌സിന് തീപിടിച്ചു. ഉച്ചക്ക് 12ന് റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ റബര്‍ ഫാക്ടറി ജങ്ഷനു സമീപത്തെയും പുലര്‍ച്ചെ 2.55ന് ചുങ്കത്തെയും വൈദ്യുതി പോസ്റ്റിനാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ ഇടപെടലില്‍ മൂന്നിടത്തും അപകടം ഒഴിവായി.