Asianet News MalayalamAsianet News Malayalam

വാളയാറില്‍ ആനകള്‍ക്ക് മരണക്കെണിയൊരുക്കി റെയില്‍വേ ട്രാക്ക്

കാട്ടാനകളുടെ കുരുതിക്കളമായി മാറിയിരിക്കുകയാണ് വാളയാറിലെ റെയില്‍വേയുടെ ബി ട്രാക്ക്. കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ 25 കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്. എന്നാല്‍ ഓരോ തവണ അപകടം ഉണ്ടാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടുകയാണ് റെയിൽവേയും വനം വകുപ്പും.

elephanrts deaths at walayar train tracks
Author
Walayar, First Published Nov 30, 2018, 3:24 PM IST

പാലക്കാട്: കാട്ടാനകളുടെ കുരുതിക്കളമായി മാറിയിരിക്കുകയാണ് വാളയാറിലെ റെയില്‍വേയുടെ ബി ട്രാക്ക്. കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ 25 കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്. എന്നാല്‍ ഓരോ തവണ അപകടം ഉണ്ടാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടുകയാണ് റെയിൽവേയും വനം വകുപ്പും.

സ്ഥിരമായി ആനകൾ അപകടത്തിൽ പെടുന്ന ബി ട്രാക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രാക്ക് മാറ്റാന്‍ തീരുമാനമായെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് തുടർനടപടികളൊന്നും ഉണ്ടാവുന്നില്ല. വനംവകുപ്പിന്‍റെ സംരക്ഷണവേലി ലക്ഷ്യം കാണാതെ പോയതോടെ കാട്ടാനകളുടെ അപകട മരണം വാളയാർ മേഖലയിൽ പതിവാകുന്നത്. അധികാരികളുടെ അനാസ്ഥയില്‍ നഷ്ടപ്പെടുത്തുന്നത് ഒരേസമയം നാട്ടുകാരുടെ ഉറക്കവും ആനകളുടെ ജീവനുമാണ്.

സംരക്ഷണവേലിയിലെ വിടവിലൂടെയാണ് കടന്നുപോയ കാട്ടാനയാണ് കഴിഞ്ഞ ദിസവം ട്രാക്കിലകപ്പെട്ട് ചരിഞ്ഞതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംരക്ഷണ വേലി തകർന്ന സ്ഥലങ്ങളിൽ വേലി പുനസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പറഞ്ഞു. എന്നാൽ സ്വകാര്യ ഭൂമിയിൽ വേലി കെട്ടുന്നത് വനംവകുപ്പിന് വെല്ലുവിളിയാണ്. എന്നാല്‍ ഇനിയുമൊരു അപകടത്തിന് കാത്തിരിക്കാതെ അധികാരികള്‍ നടപടികൾ ഊർജിതമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios