വീപ്പനാട്ട് വര്‍ഗീസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ആക്രമിച്ച് കേടാക്കിയത്. സമീപത്തെ പറമ്പിലെ കൃഷിയും നശിപ്പിച്ചു. 

കോതമംഗലം: കോട്ടപ്പടിയില്‍ നാട്ടിലിറങ്ങിയ കാട്ടാന വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ കുത്തി നശിപ്പിച്ചു. കോതമംഗലം കോട്ടപ്പടിയില്‍ പുലര്‍ച്ചേയാണ് സംഭവം. വീപ്പനാട്ട് വര്‍ഗീസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ആക്രമിച്ച് കേടാക്കിയത്. സമീപത്തെ പറമ്പിലെ കൃഷിയും നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന ഈ ഭാഗത്ത് കാട്ടാനയിറങ്ങുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തായി നിരവധിപ്പേരുടെ കൃഷിയും നശിച്ചു.

YouTube video player