ഇടുക്കി: ഇടുക്കിയില്‍ ഇരുമ്പുഗ്രില്ല് തകര്‍ത്ത് ക്യാരറ്റ് 'കട്ടുതിന്ന്' ഒറ്റയാന്‍ മടങ്ങി. ചെണ്ടുവാര എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ക്യാരറ്റാണ് രാത്രിയിലെത്തിയ ഒറ്റയാന ഇരുമ്പുഗ്രില്ല് തകര്‍ത്ത് തിന്നുതീര്‍ത്തത്. കുണ്ടള ജലാശയത്തിന് സമീപത്തെ വഴിയോരക്കച്ചവടക്കാരാണ് ക്യാരറ്റ് വില്‍പ്പനയ്ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്നത്. 

പകല്‍ സമയത്ത് ആന എത്തിയെങ്കിലും പ്രദേശനത്ത് ജനവാസം ഏറെയുള്ളതിനാല്‍ കാട്ടിലേക്ക് മടങ്ങി. വൈകുന്നേരത്തോടെ തിരിച്ചെത്തിയ ആന പ്രദേശവാസികളും കച്ചവടക്കാരും വീട്ടിലേക്ക് മടങ്ങിയത് തിരിച്ചറിഞ്ഞതോടെയാണ് മൂന്നുചാക്ക് ക്യാരറ്റ് തിന്ന് കാടുകയറിയത്. ഓണത്തോട് കണ്ണന്‍ ദേവന്‍ കമ്പനിയുടെ അടുക്കളത്തോട്ടങ്ങളില്‍ ക്യാരറ്റ് ക്യഷിയിറക്കിയിരിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ കാട്ടാനകളുടെ കടന്നുവരവ് ഇവരുടെ ഉറക്കം കെടുത്തുകയാണ്.