പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്. ഉത്സവത്തിന്‍റെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടനാണ് ഈ കോഴിപ്പൂവന്‍മാരെ കണ്ട് അസ്വസ്ഥനായത്
എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. ഒടുവില്‍ തിരിച്ചയച്ച് ക്ഷേത്ര ഭാരവാഹികള്‍. തൃശൂര്‍ പഴയന്നൂരിലാണ് വേറിട്ട സംഭവം നടന്നത്. ഭക്തര്‍ വഴിപാടായി നല്‍കിയ പൂവന്‍ കോഴികളാണ് ശീവേലിക്ക് തിടമ്പേറ്റാന്‍ എത്തിച്ച കൊമ്പനാനയെ പേടിപ്പിച്ചത്. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്.
ഉത്സവത്തിന്‍റെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടനാണ് ഈ കോഴിപ്പൂവന്‍മാരെ കണ്ട് അസ്വസ്ഥനായത്. പ്രദക്ഷിണ സമയത്ത് കോഴികള്‍ കൂട്ടത്തോടെ അടുത്തെത്തിയപ്പോള്‍ കൊമ്പനുണ്ടായ അസ്വസ്ഥത കണ്ട് ഭക്തരും ഭയന്നു. ഇതോടെയാണ് ശ്രീക്കുട്ടനെ ക്ഷേത്രഭാരവാഹികള്‍ തിരിച്ചയച്ചത്. രാത്രി ശീവേലിക്കായി ദേവസ്വം പകരം ആനയെ എത്തിക്കുകയായിരുന്നു.
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം; കാടു കയറാതെ നിലയുറപ്പിച്ചു; ജനം ഭീതിയിൽ
പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം . പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ നിന്ന് താഴോട്ട് ഇറങ്ങി ജനവാസ മേഖലയിലേക്കും എത്തി. പുലർച്ചെ പണിക്ക് പോകുന്ന തോട്ടം തൊഴിലാളികൾ ഏറെ ഭീതിയിലാണ് . ഇന്നും ആനകൾ ഇറങ്ങിയാൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം
കാട്ടാനയേയും തുരത്താം തേനും കുടിക്കാം; വേറിട്ട പരീക്ഷണവുമായി മലയോരഗ്രാമം
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പുത്തൻ പ്രതിരോധം തീർക്കുന്നത്. ബീ ഫെൻസിങ്. സംഗതി എന്താണന്നല്ലേ. ആനകള്‍ക്ക് വനത്തിലറിയാവുന്ന ജീവിയാണ് തേനീച്ച. സാധാരണയായി തേനീച്ചയുമായി കാട്ടനാകള്‍ ഏറ്റുമുട്ടാന്‍ നിക്കാറുമില്ല. 27 പെട്ടികളാണ് ആദ്യം വെച്ചത്. ഇവ ഒരു പരിധി വരെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തടയുന്നതായാണ് നാട്ടുകാരുടെ പ്രതികരണം.
ലോറിയില്‍ നിന്ന് ആനയെ ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടര്‍ ഇടിച്ചു; വിരണ്ടോടി കരിവീരന്‍
ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില് നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടറിടിച്ചത് കണ്ട് വിരണ്ടോടി കരിവീരന്‍. എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇടയിലാണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം.
