ചേന വിത്തിൽ നിന്നും വാഴക്കുല മാതൃകയിൽ പടല തിരിഞ്ഞ് വിരിഞ്ഞ കായകൾ ഒറ്റനോട്ടത്തിൽ തന്നെ ആരേയും അൽഭുതപ്പെടുത്തും.

കാക്കനാട്: ചേനമുളച്ചപ്പോൾ ഉയർന്നുവന്നത് വാഴക്കുല. അപൂർവ്വ കാഴ്ച കാണാൻ ജനപ്രവാഹം. ഇടച്ചിറ അകം പുറത്ത് ബഷീറിൻ്റെ തൊടിയിൽ നട്ടുനനച്ച ചേനവിത്ത് പൊട്ടിമുളച്ചു തുടങ്ങിയപ്പോൾ അത് വാഴക്കുലയാവും എന്ന് സ്വപ്നത്തിൽ പോലും പൊതുപ്രവർത്തകൻ കൂടിയായ ബഷീർ കരുതിയില്ല. ചേന വിത്തിൽ നിന്നും വാഴക്കുല മാതൃകയിൽ പടല തിരിഞ്ഞ് വിരിഞ്ഞ കായകൾ ഒറ്റനോട്ടത്തിൽ തന്നെ ആരേയും അൽഭുതപ്പെടുത്തും. ചേനയിൽ നിന്നും വളർന്ന മുള കണ്ടാൽ ശരിക്കും ഒരു വാഴക്കുല തന്നെ. കായക്കുലയായി പരിണാമം സംഭവിച്ച കൗതുകച്ചേന പറമ്പിൽ നിന്നും പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ ജനം അപൂർവ കാഴ്ച കാണാൻ ജനം എത്തി. വിവരം അറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചേനയിൽ മുളച്ചത് വാഴക്കുലയല്ലെന്ന് വ്യക്തമായി. ജനിതകമാറ്റം സംഭവിച്ചതാവാം ഇത്തരത്തിൽ ചേനക്കുണ്ടായ രൂപമാറ്റമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ഏതായാലും ചേനവാഴക്കുലകാണാൻ ബഷീറിൻ്റെ വീട്ടിലേക്ക് സന്ദർശകർ കൂട്ടമായി എത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം