Asianet News MalayalamAsianet News Malayalam

നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി; തിരുവനന്തപുരത്ത് 56 പേർക്കെതിരെ പകർച്ച വ്യാധി തടയൽ നിയമപ്രകാരം കേസ്

പകർച്ച വ്യാധി തടയൽ നിയമപ്രകാരം 52 പേർക്കെതിരെയും അനാവശ്യമായി യാത്രകൾ നടത്തിയതിന് 102 പേർക്കെതിരെയുമാണ് കേസ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു.
 

epidemic diseases ordinance 56 cases in thiruvananthapuram town covid lockdown
Author
Thiruvananthapuram, First Published Apr 3, 2020, 8:24 PM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം തിരുവനന്തപുരം നഗരത്തിൽ ഇന്ന് 52 കേസുകൾ രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം, ഫോർട്ട്, കരമന സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പകർച്ച വ്യാധി തടയൽ നിയമപ്രകാരം 52 പേർക്കെതിരെയും അനാവശ്യമായി യാത്രകൾ നടത്തിയതിന് 102 പേർക്കെതിരെയുമാണ് കേസ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 111 എണ്ണവും ഇരുചക്രവാഹനങ്ങളാണ്. പൊലീസിന്റെ നിരന്തരമായ നിർദ്ദേശങ്ങളും അറിയിപ്പുകളും അവഗണിച്ച് പുറത്തിറങ്ങി സഞ്ചരിച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios