മുകളിൽ കയറി നിന്ന് മരം മുറിക്കുന്നതിനിടെ അപസ്മാരം വന്നു; പകച്ചുനിന്ന് താഴെയുള്ളവര്‍, രക്ഷകരായി ഫയര്‍ഫോഴ്സ്
അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്.
ഇടുക്കി: മരം മുറിക്കുന്നതിനിടെ അസുഖബാധയുണ്ടായി മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി താഴെയെത്തിച്ചു. അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരം മുറിക്കുന്നതനിടെ അപസ്മാരം വന്നതായിരുന്നു. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്. മരം മുറിക്കുന്നതിനായി മുകളില്‍ കയറിയ യുവാവിന് ജോലിക്കിടെ അസുഖബാധയുണ്ടായി. യുവാവ് മരത്തിന് മുകളില്‍ അകപ്പെട്ടതോടെ സംഭവം അടിമാലി അഗ്നിരക്ഷാ സേനയെ അറിയിച്ചു.
തുടര്‍ന്ന് അടിമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിഎന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മരത്തിന് മുകളില്‍ നിന്നും സാഹസികമായി യുവാവിനെ താഴെ എത്തിച്ചു. യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. അഗ്നിരക്ഷാ സേനാംഗങ്ങളായ വിനോദ് കെ, വില്‍സണ്‍ പി. കുര്യാക്കോസ്, രാഹുല്‍ രാജ്, ജിജോ ജോണ്‍, അരുണ്‍, വിപിന്‍, കിഷോര്‍, ഹോംഗാര്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം