Asianet News MalayalamAsianet News Malayalam

റദ്ദാക്കിയ ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും

റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും.

ernakulam guruvayoor train restart on tomorrow
Author
Thrissur, First Published May 22, 2019, 6:23 PM IST

തൃശൂര്‍: പൂങ്കുന്നം വരെയുള്ള റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും.

രണ്ട് മാസത്തോളമായി എറണാകുളത്ത് നിന്നും വൈകിയോടിയിരുന്ന 16127 ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്, റദ്ദാക്കപ്പെട്ട രാവിലത്തെ 56370 എറണാകുളം - ഗുരുവായൂര്‍, ഉച്ചയ്ക്ക് ഓടിയിരുന്ന 56375 ഗുരുവായൂര്‍ - എറണാകുളം പാസഞ്ചറുകള്‍ എന്നിവയാണ് നാളെ മുതല്‍ പതിവുപോലെ ഓടി തുടങ്ങുക. അതേസമയം, പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരും. ഇതോടെ എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയിലുള്ള റെയില്‍പാത നവീകരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാകും.

Follow Us:
Download App:
  • android
  • ios