കൃത്യവിലോപം നടത്തിയവർക്കെതിരിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
തിരുവനന്തപുരം : 30000 കുട്ടികളുടെ ഭാവിയെ തകർക്കുന്ന പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവുകൾ ഉണ്ടായിട്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തി തടിയൂരാനുള്ള നീക്കം അപലനീയമാണെന്നും പൊതുവിദ്യാഭ്യാസത്തിന്‍റെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം കൃത്യവിലോപം നടത്തിയവർക്കെതിരിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഉയർന്ന പഠനങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. പരീക്ഷ നടത്തിപ്പിനും പരിശോധനയ്ക്കും ഉന്നതതല ഉദ്യോഗസ്ഥ സംഘമുണ്ടായിരിക്കെ ഇത്തരം വീഴ്ചകൾ ഉണ്ടായതെങ്ങനെയെന്ന് സർക്കാർ വിശദീകരിക്കണം.
പൊതുവിദ്യഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമായേ ഇത്തരം നീക്കങ്ങളെ കാണാൻ സാധിക്കുകയുള്ളു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ബി സുനിൽകുമാർ, എൻ രാജ്മോഹൻ ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി.എസ് ഗിരീഷ് കുമാർ, സാജു ജോർജ്ജ്,ജി.കെ ഗിരീഷ്, എം.കെ അരുണ, ജോൺ ബോസ്കോ, പി എസ് മനോജ്, പി.വിനോദ് കുമാർ, പി എം നാസർ, റ്റി വി ഹരിലാൽ,പി എം ശ്രീജിത്ത്, പി വി സന്ധ്യ, ടി ആബിദ്, ആർ തനൂജ എന്നിവർ സംസാരിച്ചു.


