സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്.

കൊല്ലം: കൊല്ലത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ നിന്നും പിടിയിൽ. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. കടക്കൽ ചൂണ്ട ഭാ​ഗത്ത് നിന്നാണ് കസ്റ്റഡിയിൽ നിന്ന് പ്രതികളായ അച്ഛനും മകനും ചാടിപ്പോകുന്നത്. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. വയനാട് ബത്തേരിയിൽ എത്തിയാണ് പാലോട് പൊലീസ് ഇവരെ പിടികൂടി കൊണ്ടുവരുന്ന വഴിയാണ് ഇവർ രക്ഷപ്പെട്ടു പോകുന്നത്. കൈവിലങ്ങുമായിട്ടാണ് പോയത്. തുടർന്ന് ഇപ്പോൾ വയനാട് മേപ്പാടി പൊലീസാണ് ഇവിടെ നിന്ന് ഇവരെ പിടികൂടിയിരിക്കുന്നത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സമയത്താണ ഇവർ പൊലീസിനെ വെട്ടിച്ചോടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

കൊല്ലത്ത് കൈവിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ അച്ഛനും മകനും പിടിയിൽ | Kollam