Asianet News MalayalamAsianet News Malayalam

വിമുക്ത ഭടന്‍ വീടിനുള്ളിൽ മരിച്ച നിലയിൽ, ശരീരത്തിൽ നിരവധി മുറിവുകള്‍

സ്ഥിരം മദ്യപാനിയായ ഇയാൾ കഴിഞ്ഞ നാല് വർഷത്തോളമായി  ഭാര്യയും  മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു.

ex army man found dead in thiruvannathapuram
Author
Thiruvananthapuram, First Published Apr 20, 2021, 7:10 AM IST

തിരുവനന്തപുരം: വിമുക്ത ഭടനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് വാളിയറ കുറ്ററ ശ്രീ അവിട്ടത്തിൽ ശശിധരൻ നായർ(60)നെയാണ് തിങ്കളാഴ്ച ഉച്ചയോടെയാണ്   മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാൾ കഴിഞ്ഞ നാല് വർഷത്തോളമായി  ഭാര്യയും  മക്കളുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.

ശരീരത്തിൽ നിരവധി ചതവുകളും മുറിവും ഉണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞു മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം    മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.  

Follow Us:
Download App:
  • android
  • ios