പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
പത്തനംതിട്ട: മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ സ്ഥാനാർഥി. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്‍ എംഎല്‍എയായ ശബരീനാഥനെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മും മുന്‍ എംഎല്‍എയെ രംഗത്തിറക്കിയത്. അതേസമയം, കൊല്ലം എഴുകോണിൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ പഞ്ചായത്ത് അംഗവുമായ അഡ്വ. രതീഷ് കിളിത്തട്ടിലാണ് രാജിവെച്ചത്. രാജിക്ക് പിന്നാലെ രതീഷ് സിപിഎമ്മിൽ ചേർന്നു. എഴുകോണിൽ നടന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ രതീഷിനെ സ്വീകരിച്ചു. കോൺഗ്രസിലെ അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു രാജിയെന്ന് രതീഷ്
