മലപ്പുറം: ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ലഹരി പദാർത്ഥങ്ങളുടെ വില്പന  തടയുന്നതിനായി എക്സൈസ് വകുപ്പിന്റ നേതൃത്വത്തിൽ രാത്രികാല പട്രോളിങും വാഹന പരിശോധനയും കർശനമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിർമ്മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്പനയും ജില്ലയിലേക്കുള്ള ഒഴുക്കും തടയുന്നതിനാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയത്.

ലഹരി പദാർത്ഥങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം നാളെ മുതൽ ആരംഭിക്കും. 2020 ജനുവരി അഞ്ചുവരെ കൺട്രോൾ റൂം പ്രവർത്തിക്കും. ജില്ലാ ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തിൽ അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. വ്യാജമദ്യ നിർമ്മാണം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ കൺട്രോൾ റൂം, മലപ്പുറം ടോൾ ഫ്രീ നമ്പർ: (0483 2734886), 1800 425 4886, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, മലപ്പുറം: (9447178062), അസി. എക്സൈസ് കമ്മീഷണർ മലപ്പുറം: (9496002870) തുടങ്ങിയ നമ്പറുകളിൽ അറിയിക്കാം.  എക്സൈസ് സർക്കിൾ ഓഫീസുകൾ: പൊന്നാനി (04942664590, 9400069639), തിരൂർ (0494 2424180, 9400069640), തിരൂരങ്ങാടി(0494 2410222, 9400069642), മഞ്ചേരി: (04832766184, 9400069643), പെരിന്തൽമണ്ണ (04933227653, 9400069645), നിലമ്പൂർ: (04931 226323, 9400069646).