വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാമെന്ന് എക്‌സൈസ്. 

എറണാകുളം: ഓണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാനും ആരംഭിച്ച കണ്‍ട്രോള്‍ റൂം 24 മണിക്കൂറും സജീവമാണെന്ന് എക്‌സൈസ്. സെപ്തംബര്‍ അഞ്ച് രാത്രി 12 വരെ നീണ്ടു നില്‍ക്കുന്ന ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാമെന്ന് എക്‌സൈസ് അറിയിച്ചു.

എക്സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഡ്രഗ്സ്, ഫുഡ് ആന്റ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധനകള്‍ നടത്തും. രാത്രികാല പട്രോളിംഗ്, വാഹന പരിശോധനയും നടത്തുവാന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധന നടത്തുവാന്‍ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സും സജീവമാണ്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും. വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തും. മദ്യ, മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങളും രംഗത്തുണ്ട്. കൂടാതെ മഫ്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 


മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കാനുള്ള നമ്പറുകള്‍

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം-0484-2390657, 9447178059. അസി. എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്മെന്റ്), എറണാകുളം-0484-2397480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം- 0484-2390657, 9447178059.

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം- 0484-2393121, 9400069552
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ - 0484-2623655, 9400069560
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി -0484-2215120, 9400069554
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട്- 0484-2591203, 9400069559
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം- 0485-2824419, 9400069562 
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ -0485-2832623, 9400069564
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം-0484-2397480, 9400069550
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍- 0484-2443187, 9400069557
എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം-0484-2392283, 9400069565
എക്സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ-0484-2785060, 9400069566
എക്സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി-0484-2221998, 9400069567
എക്സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍-0484-2499297, 9400069568
എക്സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍-0484-2441280, 9400069569
എക്സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ-0484-2511045, 9400069570
എക്സൈസ് റേഞ്ച് ഓഫീസ്, ആലുവ-0484-2621089, 9400069571
എക്സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി-0484-2458484, 9400069572
എക്സൈസ് റേഞ്ച് ഓഫീസ്, കാലടി-0484-2461326, 9400069573
എക്സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍-0484-2590831, 9400069574
എക്സൈസ് റേഞ്ച് ഓഫീസ്, മാമല-0484-2786848,9400069575
എക്സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ-0485-2836717,9400069576
എക്സൈസ് റേഞ്ച് ഓഫീസ്, പിറവം-0485-2241573, 9400069577
എക്സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം-0485-2826460, 9400069578
എക്സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ -0485-2572861, 9400069579


ഒ.പി ടിക്കറ്റെടുക്കാൻ രോഗികളെ പൊരിവെയിലത്ത് നിർത്തി; ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

YouTube video player