അസം നാഗോൺ സ്വദേശി ഹുസൈൻ സഹീറുൽ ഇസ്ലാമിനെയാണ് എക്സൈസ് സംഘം പിടികൂടിയത്

കൊച്ചി: എറണാകുളം ആലുവയിൽ എക്‌സൈസിന്‍റെ വൻ ലഹരി വേട്ട. 158 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിലായി. അസം നാഗോൺ സ്വദേശി ഹുസൈൻ സഹീറുൽ ഇസ്ലാമിനെയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയത്. വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ഓരോ കുപ്പിക്കും 3000 രൂപ വരെയാണ് ഈടാക്കിയത്. ഇത്രയധികം ലഹരി ഇവിടേക്ക് എത്തിച്ചവരെക്കുറിച്ച് അടക്കം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.

YouTube video player