Asianet News MalayalamAsianet News Malayalam

പെരിന്തൽമണ്ണയിൽ 30 ലിറ്റർ, വടക്കാഞ്ചേരിയിൽ 15 ലിറ്റർ! ഓണം പൊടിക്കാൻ പൂഴ്ത്തിയത് 61 ലിറ്റർ മദ്യം, 3 പേർ അകത്ത്

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് യുവാവ് പിടിയിലായത്. പരിയാരം വില്ലേജിൽ ആന്റണി ഡേവീസ്(43) ആണ് അറസ്റ്റിലായത്.

Excise seize 61 litter of Indian-made foreign liquor in malappuram three arrested
Author
First Published Sep 2, 2024, 3:59 PM IST | Last Updated Sep 2, 2024, 3:59 PM IST


മലപ്പുറം: ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 61 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വടക്കാഞ്ചേരിയിൽ 15 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഒരാളെ പിടികൂടിയത്. തലപ്പിള്ളി സ്വദേശി കൃഷ്ണൻ കുട്ടിയാണ് മദ്യവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. 

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പി.എ.ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുരേഷ്.സി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ്, അർജുൻ, നിധീഷ്, അബുബക്കര്‍ എന്നിവരും പങ്കെടുത്തു. പെരിന്തൽമണ്ണയിൽ നടന്ന റെയ്ഡിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തി വന്ന ശ്യാം സുന്ദരനെയും (34) 30 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടി.

പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ യൂനുസ്.എം ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാമൻകുട്ടി.കെ, ഷിബു.ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംസുദീൻ.വി.കെ, തേജസ്.വി, ഷഹദ് ഷരീഫ്, അബ്ദുൽ ജലീൽ.പി, രാജേഷ്.ടി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസീദ മോൾ, ലിൻസി വർഗീസ്, സിന്ധു.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പുഷ്പരാജ് എന്നിവരും പങ്കെടുത്തു.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് യുവാവ് പിടിയിലായത്. പരിയാരം വില്ലേജിൽ ആന്റണി ഡേവീസ്(43) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യം കടത്തി കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ  ഹരീഷ് സി.യുവും പാർട്ടിയും ചേർന്നാണ് യുവാവിന്‍റെ മദ്യവിൽപ്പന പൊക്കിയത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അനീഷ് കുമാർ പുത്തില്ലൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ സുരേഷ്.കെ.എൻ, ജെയ്സൻ ജോസ്, ശിവൻ.എൻ.യു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios